30 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി; പ്രതികൾ അറസ്റ്റിൽ
Saturday, December 21, 2024 12:51 AM IST
ഹരിപ്പാട്: വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി. ആലപ്പുഴ ഹരിപ്പാട് ആണ് സംഭവം.
ആറാട്ടുപുഴ രാമഞ്ചേരി അശ്വതി ഭവനത്തിൽ അനിൽ (55), മുതിരപ്പറമ്പിൽ പ്രദീപ് (58) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.
വീടിന്റെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന 30 ലിറ്റർ ചാരായമാണ് പിടികൂടിയത്. വാറ്റ് ഉപകരണങ്ങളും ഇവിടെനിന്ന് കണ്ടെടുത്തു.