ക്ലാസ് മുറിയില്‍വച്ച് വിദ്യാര്‍ഥിനിക്ക് പാമ്പുകടിയേറ്റു
Friday, December 20, 2024 10:07 PM IST
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനിടെ വിദ്യാര്‍ഥിനിക്ക് ക്ലാസ് മുറിയില്‍ വച്ച് പാമ്പുകടിയേറ്റു. ചെങ്കല്‍ ഗവ. യുപിഎസിലെ വിദ്യാര്‍ഥിനി നേഹ(12) നാണ് പാമ്പുകടിയേറ്റത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം. ആഘോഷത്തിനിടെ നേഹയുടെ വലതുകാല്‍ പാദത്തിൽ പാമ്പുകടിക്കുകയായിരുന്നു.
ഉടനെ തന്നെ നേഹയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചു. നിലവിൽ പെൺകുട്ടി ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിൽ തുടരുകയാണ്. കടിച്ച പാമ്പിനെ സ്കൂൾ അധികൃതർ അടിച്ചുകൊന്നു.