ക​ണ്ണൂ​ർ: വ​ർ​ഷ​ങ്ങ​ളാ​യി അ​ട​ച്ചി​ട്ട പു​തി​യ​തെ​രു ധ​ന​രാ​ജ് ടാ​ക്കീ​സി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ​ണം. ടാ​ക്കീ​സി​ലു​ണ്ടാ​യി​രു​ന്ന പ്രൊ​ജ​ക്ട​ർ ഉ​ൾ​പ്പെ​ടെ 15 ല​ക്ഷ​ത്തോ​ളം വി​ല വ​രു​ന്ന തി​യ​റ്റ​ർ ഉ​പ​ക​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു.

താ​ഴെ​ചൊ​വ്വ സ്വ​ദേ​ശി പി.​കെ. മ​ഹി​മ​യു​ടെ പ​രാ​തി​യി​ൽ വ​ള​പ​ട്ട​ണം പോ​ലീ​സ് കേ​സെ​ടു​ത്ത​ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ടാ​ക്കീ​സി​ലു​ണ്ടാ​യി​രു​ന്ന 30,000 രൂ​പ വി​ല​വ​രു​ന്ന ബാ​റ്റ​റി, ആ​റ് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ആം​ബ്ലി​ഫ​യ​ർ, 43,000 രൂ​പ വി​ല​വ​രു​ന്ന എ​സി, ഒ​രു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന കോ​പ്പ​ർ വ​യ​ർ, 38,000 രൂ​പ വി​ല​വ​രു​ന്ന പ്രോ​സ​സ​ർ, ട്രാ​ൻ​സ്ഫോ​മ​ർ, വോ​ൾ​ട്ടേ​ജ് സെ​ബി​ലൈ​സ​ർ, യു​പി​എ​സ്, ലൗ​ഡ് സ്പീ​ക്ക​ർ തു​ട​ങ്ങി 15 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് ക​വ​ർ​ച്ച​ക്കാ​ർ ക​ട​ത്തി​യ​ത്.

2020 മു​ത​ൽ ടാ​ക്കീ​സ് പൂ​ട്ടി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ട​മ​സ്ഥ​ർ വ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് ടാ​ക്കീ​സി​ന്‍റെ പൂ​ട്ട് ത​ക​ർ​ന്ന നി​ല​യി​ൽ ക​ണ്ട​ത്. തു​ട​ർ​ന്ന് അ​ക​ത്ത് ക​യ​റി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സാ​ധ​ന​ങ്ങ​ൾ മോ​ഷ​ണം പോ​യ​താ​യി ക​ണ്ട​ത്. എ​ന്നാ​ണു മോ​ഷ​ണം ന​ട​ന്ന​തെ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ല.