വയനാട് ടൗൺഷിപ്പ്; ഗുണഭോക്താക്കളുടെ ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കും
Friday, December 20, 2024 7:15 PM IST
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിലാക്കുന്നു. ടൗൺഷിപ്പിനുള്ള ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടിക ഉടൻ പുറത്തുവിടും. 388 കുടുംബങ്ങളുടെ കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെന്നാണ് സൂചന.
വീട് ഒലിച്ചു പോയവർ, പൂർണമായും തകർന്നവർ, ഭാഗികമായും വീട് തകർന്നവർ എന്നിവരെയും മറ്റെവിടെയും വീടില്ലാത്തവരെയുമാകും ഒന്നാംഘട്ടത്തിൽ പുനരധിവസിപ്പിക്കുക. മേപ്പാടി പഞ്ചായത്ത് 382 കുടുംബങ്ങളുടെ പട്ടികയാണ് ആദ്യഘട്ടത്തിനായി സമർപ്പിച്ചിരുന്നത്.
പട്ടികയിൽ ആക്ഷേപങ്ങൾക്കുള്ളവർക്ക് കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 15 ദിവസങ്ങൾക്കുള്ളിൽ പരാതി നൽകാം. 30 ദിവസത്തിന് ശേഷം അന്തിമ കരട് പട്ടിക പ്രസിദ്ധീകരിക്കും.