തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്നു. ടൗ​ൺ​ഷി​പ്പി​നു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ആ​ദ്യ​ഘ​ട്ട പ​ട്ടിക ഉ​ട​ൻ പു​റ​ത്തു​വി​ടും. 388 കു​ടും​ബ​ങ്ങ​ളു​ടെ ക​ര​ട് പ​ട്ടി​ക ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

വീ​ട് ഒ​ലി​ച്ചു പോ​യ​വ​ർ, പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​വ​ർ, ഭാ​ഗി​ക​മാ​യും വീ​ട് ത​ക​ർ​ന്ന​വ​ർ എ​ന്നി​വ​രെ​യും മ​റ്റെ​വി​ടെ​യും വീ​ടി​ല്ലാ​ത്ത​വ​രെ​യു​മാ​കും ഒ​ന്നാം​ഘ​ട്ട​ത്തി​ൽ പു​ന​ര​ധി​വ​സി​പ്പി​ക്കു​ക. മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് 382 കു​ടും​ബ​ങ്ങ​ളു​ടെ പ​ട്ടി​ക​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​നാ​യി സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്.

പ​ട്ടി​ക​യി​ൽ ആ​ക്ഷേ​പ​ങ്ങ​ൾ​ക്കു​ള്ള​വ​ർ​ക്ക് ക​ര​ട് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച് 15 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ​രാ​തി ന​ൽ​കാം. 30 ദി​വ​സ​ത്തി​ന് ശേ​ഷം അ​ന്തി​മ ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും.