തെറ്റായ ആസ്തി വിവരങ്ങൾ നൽകി; പ്രിയങ്ക ഗാന്ധിക്കെതിരെ ഹർജി
Friday, December 20, 2024 6:51 PM IST
കൊച്ചി: തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ തെറ്റായ ആസ്തി വിവരങ്ങൾ പ്രിയങ്ക ഗാന്ധി നൽകിയെന്ന് ആരോപിച്ച് വയനാട്ടിലെ എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് ഹൈക്കോടതിയിൽ ഹർജി നൽകി.
സ്ഥാനാർഥിയുടെയും കുടുംബത്തിന്റെയും സ്വത്തുവിവരങ്ങൾ മറച്ചുവച്ചെന്നാണ് ആരോപണം. പ്രിയങ്ക നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയ സ്വത്തുവിവരങ്ങൾ വസ്തുതാവിരുദ്ധമാണ്. അതിനാൽ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക തന്നെയാണ് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന നവ്യ ഹരിദാസ് ചോദ്യം ചെയ്യുന്നത്. ഇതില്‍ സ്വത്ത് വിവരങ്ങള്‍ പ്രിയങ്കയും കുടുംബാംഗങ്ങളും മറച്ചുവെച്ചു എന്നാണ് ആരോപിക്കുന്നത്.
മറച്ചുവയ്ക്കലിലൂടെ വോട്ടര്‍മാരില്‍ തെറ്റായ സ്വാധീനം ചെലുത്തുന്ന നടപടിയാണ് പ്രിയങ്കയുടെ ഭാഗത്തുനിന്നും ഉണ്ടായത്. നാമനിര്‍ദേശപത്രിയ സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും ബിജെപി പറയുന്നു.