കോ​ഴി​ക്കോ​ട്: ചോ​ദ്യ പേ​പ്പ​ര്‍ ചോ​ര്‍​ച്ച​യി​ൽ ക്രൈം​ബാ​ഞ്ച് കേ​സെ​ടു​ത്തു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എം​എ​സ് സൊ​ല്യൂ​ഷ​ന്‍ എ​ന്ന യു​ട്യൂ​ബ് ചാ​ന​ലി​ന്‍റെ കൊ​ടു​വ​ള്ളി​യി​ലെ ഓ​ഫീ​സി​ൽ ക്രൈം ​ബ്രാ​ഞ്ച് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി.

ഗൂ​ഢാ​ലോ​ച​ന​യു​ള്‍​പ്പെ​ടെ​യു​ള്ള ഏ​ഴു വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സ്. ഇ​തി​നി​ടെ എം​എ​സ് സൊ​ല്യൂ​ഷ​ന്‍​സി​ന്‍റെ ചോ​ദ്യ പ്ര​വ​ച​നം മാ​ത്രം നോ​ക്കി പ​ഠി​ക്ക​രു​തെ​ന്ന് കു​ട്ടി​ക​ളോ​ട് പ​റ​ഞ്ഞ അ​ധ്യാ​പ​ക​നെ സി​ഇ​ഒ ഷു​ഹൈ​ബ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്തുവ​ന്നു.

എം​എ​സ് സൊ​ല്യൂ​ഷ​ന്‍​സ് യു​ട്യൂ​ബ് ചാ​ന​ലി​ലെ ചോ​ദ്യം മാ​ത്രം നോ​ക്കി പ​രീ​ക്ഷ​ക്ക് പോ​ക​രു​തെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളോ​ട് പ​റ​ഞ്ഞ​തി​നാ​യി​രു​ന്നു ഭീ​ഷ​ണി​യെ​ന്ന് അ​ധ്യാ​പ​ക​നാ​യ അ​ബ്ദു​ള്‍ ഹ​ക്കീം പ​റ​ഞ്ഞു.