ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപെട്ട് വയോധികന് ദാരുണാന്ത്യം
Friday, December 20, 2024 5:55 PM IST
കണ്ണൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി പ്ലാറ്റ്ഫോമിനിടയിലേക്ക് വീണ് വയോധികൻ മരിച്ചു.
ഇന്റർസിറ്റി എക്സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ നാറാത്ത് കൊളച്ചേരി സ്വദേശി പി.കാസിം (62) ആണ് മരിച്ചത്. പ്ലാറ്റ്ഫോം ഒന്നിൽ കോച്ച് മൂന്നിന് സമീപം വെള്ളിയഴ്ച ഉച്ചയ്ക്ക് 2.50നാണ് അപകടം.
ഓടിക്കൂടിയ യാത്രക്കാരാണ് ഇദ്ദേഹത്തെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ നിന്ന് വലിച്ച് പുറത്തെടുത്തത്. പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.