ശബരിമല തീർഥാടകരുടെ കാർ മറിഞ്ഞു; ഒരാൾ മരിച്ചു
Friday, December 20, 2024 5:03 PM IST
പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ മറിഞ്ഞ് ഒരാൾ മരിച്ചു. അട്ടത്തോടിനും ചാലക്കയത്തിനും ഇടയിലുണ്ടായ അപകടത്തിൽ ചങ്ങനാശേരി സ്വദേശി ബാബു (68) ആണ് മരിച്ചത്.
ഒരു കുട്ടി അടക്കം ആറുപേർ കാറിൽ ഉണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശശി, അർജുനൻ എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാബുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.