കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ വി​ധി ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. കോ​ട്ട​യം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് വി​ധി പ്ര​ഖ്യാ​പി​ക്കു​ക. 2022 മാ​ര്‍​ച്ച് ആ​റി​ന് വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു സം​ഭ​വം.

സ്വ​ത്ത് ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ക​രി​മ്പ​നാ​ല്‍ ജോ​ര്‍​ജ് കു​ര്യ​ന്‍ ഇ​ള​യ സ​ഹോ​ദ​ര​ന്‍ ര​ഞ്ജു കു​ര്യ​നെ​യും മാ​തൃ​സ​ഹോ​ദ​ര​ന്‍ കൂ​ട്ടി​ക്ക​ല്‍ പൊ​ട്ടം​കു​ളം മാ​ത്യു സ്‌​ക​റി​യാ​യെ​യും വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്. പ്രോ​സി​ക്യൂ​ഷ​ന്‍ 76 സാ​ക്ഷി​ക​ളെ ഹാ​ജ​രാ​ക്കി​യി​രു​ന്നു.

വാ​ദി​ഭാ​ഗ​ത്തി​നും പ്ര​തി ഭാ​ഗ​ത്തി​നും പ​റ​യാ​നു​ള്ള​ത് വി​ശ​ദ​മാ​യി കോ​ട​തി കേ​ട്ട ശേ​ഷ​മാ​ണ് വി​ധി പ​റ​യു​ന്ന​ത് നാ​ള​ത്തേ​ക്ക് മാ​റ്റി​യ​ത്. താ​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്നും അ​മ്മ​യ്ക്ക് ഏ​റെ പ്രാ​യ​മു​ണ്ടെ​ന്നും നേ​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം ഉ​ണ്ടെ​ന്നും കൂ​ടാ​തെ ഭാ​ര്യ​യും കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തെ​യും സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്നും പ്ര​തി ജോ​ർ​ജ് കു​ര്യ​ൻ പ​റ​ഞ്ഞു.

എ​ന്നാ​ൽ പ്ര​തി​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും അ​പ്ര​തീ​ക്ഷി​ത സാ​ഹ​ച​ര്യ​ത്തി​ന്‍റെ​യോ പ്ര​കോ​പ​ന​ത്തി​ന്‍റെ​യോ പേ​രി​ല​ല്ല കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു.