രാജസ്ഥാനിലെ വാഹനാപകടം; മരണസംഖ്യ ഏഴായി
Friday, December 20, 2024 3:18 PM IST
ജയ്പൂര്‍: രാജസ്ഥാനില്‍ എല്‍പിജി ഗ്യാസ് ടാങ്കര്‍ മറ്റ് വാഹനങ്ങളിലിടിച്ചുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് മരിച്ചവരുടെ എണ്ണം ഏഴായി. 40ഓളം പേർക്ക് പൊള്ളലേറ്റിട്ടുണ്ട്.
ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ 20ഓളം പേരുടെ നില ഗുരുതരമാണ്. ജയ്പൂര്‍-അജ്മീര്‍ ദേശീയപാതയില്‍ പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്.
ഇന്ന് പുലർച്ചെയാണ് സംഭവം. അപകടമുണ്ടായതിന് പിന്നാലെ മറ്റ് വാഹനങ്ങളിലേക്കും സമീപത്തെ ഇന്ധന പമ്പിലേയ്ക്കും തീ പടരുകയായിരുന്നു. ഇരുപതോളം ഫയർ എഞ്ചിനുകൾ എത്തിയാണ് തീ അണച്ചത്.