ഇ​ടു​ക്കി: സ​ഹ​ക​ര​ണ ബാ​ങ്കി​ന് മു​ന്നി​ല്‍ നി​ക്ഷേ​പ​ക​ന്‍ തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ക​ട്ട​പ്പ​ന​യി​ല്‍ ഇ​ന്ന് ഹ​ര്‍​ത്താ​ല്‍. ഉ​ച്ച​യ്ക്ക് ഒ​രു മ​ണി മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് ഹ​ര്‍​ത്താ​ല്‍. ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സു​മാ​ണ് ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വ്യാ​പാ​രി​ക​ളും ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ക​ട്ട​പ്പ​ന മു​ള​ങ്ങാ​ശേ​രി​യി​ല്‍ സാ​ബു ആ​ണ് ക​ട്ട​പ്പ​ന റൂ​റ​ല്‍ ഡെ​വ​ല​പ്പ്‌​മെ​ന്‍റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക്ക് മു​ന്നി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്. സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ആ​ളു​ക​ളാ​ണ് രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ക​ട്ട​പ്പ​ന​യി​ല്‍ ഒ​രു വ്യാ​പാ​ര​സ്ഥാ​പ​നം ന​ട​ത്തി​വ​രു​ന്ന ആ​ളാ​ണ് സാ​ബു. 25 ല​ക്ഷ​ത്തോ​ളം രൂ​പ സാ​ബു​വി​ന് ബാ​ങ്കി​ൽ​നി​ന്ന് തി​രി​കെ ല​ഭി​ക്കാ​നു​ണ്ടെ​ന്നാ​ണ് വി​വ​രം. ഭാ​ര്യ​യു​ടെ ചി​കി​ത്സ​യ്ക്കാ​യി പ​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ൽ​കി​യി​ല്ല.

നി​ക്ഷേ​പ​ത്തു​ക ആ​വ​ശ്യ​പ്പെ​ട്ട് സാ​ബു വ്യാ​ഴാ​ഴ്ച​യും ബാ​ങ്കി​ൽ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ തു​ക തി​രി​കെ ല​ഭി​ച്ചി​ല്ല. ഇ​താ​ണ് ജീ​വ​നൊ​ടു​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ച്ച​ത്. മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി ബാ​ങ്കെ​ന്ന് ആ​രോ​പി​ക്കു​ന്ന സാ​ബു​വി​ന്‍റെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.