പരീക്ഷാ ചോദ്യപേപ്പര്‍ ചോർച്ച; ക്രൈംബ്രാഞ്ച് കേസെടുത്തു
Friday, December 20, 2024 11:46 AM IST
തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷത്തില്‍ എം എസ് സൊല്യൂഷന്‍സ് ഉടമ എം .എസ്.ഷു
ഹൈബ് ചോദ്യപേപ്പര്‍ ചോര്‍ത്തി എന്നാണ് കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് ഷുഹൈബിന്റെ മൊഴിയെടുക്കും.
എംഎസ് സൊലൂഷന്‍സ് അടക്കമുള്ള സ്ഥാപനങ്ങള്‍ക്കെതിരേ തട്ടിപ്പ്, വിശ്വാസവഞ്ചന അടക്കം ഏഴ് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍, പരാതി നല്കിയ അധ്യാപകര്‍ എന്നിവരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.
ക്രിസ്മസ് പരീക്ഷയ്ക്കായി തയാറാക്കിയ പത്താംക്ലാസിലെ ഇംഗ്ലീഷ്, പ്ലസ് വണ്ണിലെ കണക്ക് ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ തലേ ദിവസം യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.