എം.ടി. വാസുദേവൻ നായർ ഗുരുതരാവസ്ഥയിൽ
Friday, December 20, 2024 11:42 AM IST
കോഴിക്കോട്: സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ശ്വസന, ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്നു ഈ മാസം 15നാണ് എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില വിദഗ്ധ സംഘം നിരീക്ഷിക്കുകയാണ്. എം.ടിക്ക് ഹൃദയ സ്തംഭനം ഉണ്ടായതായി ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
അഞ്ച് ദിവസത്തെ ചികിത്സയിൽ എം.ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയിലെന്നാണ് അധികൃതർ പറയുന്നത്.