മെ​ല്‍​ബ​ണ്‍: ബോ​ർ​ഡ​ർ- ഗ​വാ​സ്ക​ർ പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന ര​ണ്ട് ടെ​സ്റ്റു​ക​ള്‍​ക്കു​ള്ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച് ഓ​സ്ട്രേ​ലി​യ. ര​ണ്ടു സു​പ്ര​ധാ​ന മാ​റ്റ​ങ്ങ​ളാ​ണ് ആ​തി​ഥേ​യ ടീ​മി​ലു​ള്ള​ത്. ഓ​പ്പ​ണ​ര്‍ ന​ഥാ​ന്‍ മ​ക്സ്വീ​നി​ക്കു പ​ക​രം യു​വ​താ​രം സാം ​കോ​ൺ​സ്റ്റാ​സും പ​രി​ക്കേ​റ്റ പേ​സ​ര്‍ ജോ​ഷ് ഹേ​സ​ല്‍​വു​ഡി​നു പ​ക​രം ജേ ​റി​ച്ചാ​ർ​ഡ്സ​ണും ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു.

പ​ര​മ്പ​ര​യി​ലെ മോ​ശം ഫോ​മാ​ണ് മ​ക്സ്വീ​നി​യെ പു​റ​ത്തേ​ക്ക് ന​യി​ച്ച​ത്. ആ​ദ്യ മൂ​ന്ന് ടെ​സ്റ്റി​ലും ക​ളി​ച്ച മ​ക്സ്വീ​നി​ക്ക് 72 റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. അ​ഡ്‌​ലെ​യ്ഡ് ടെ​സ്റ്റി​ൽ നേ​ടി​യ 39 റ​ൺ​സാ​ണ് പ​ര​മ്പ​ര​യി​ലെ ഉ​യ​ർ​ന്ന സ്കോ​ർ. അ​തേ​സ​മ​യം, ഇ​ന്ത്യ​ക്കെ​തി​രാ​യ പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ല്‍ ഓ​സ്ട്രേ​ലി​യ​ന്‍ പ്രൈം ​മി​നി​സ്റ്റേ​ഴ്സ് ഇ​ല​വ​നു​വേ​ണ്ടി നേ​ടി​യ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യാ​ണ് 19കാ​ര​ന്‍ സാം ​കോ​ണ്‍​സ്റ്റാ​സി​നെ ഓ​പ്പ​ണ​ർ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.

ബ്രി​സ്ബേ​ന്‍ ടെ​സ്റ്റി​നി​ടെ പ​രി​ക്കേ​റ്റ പേ​സ​ര്‍ ജോ​ഷ് ഹേ​സ​ല്‍​വു​ഡി​ന് അ​വ​സാ​ന ര​ണ്ട് ടെ​സ്റ്റു​ക​ള്‍ ന​ഷ്ട​മാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. പേ​സ​ര്‍ ജേ ​റി​ച്ചാ​ര്‍​ഡ്സ​ൺ പ​ക​ര​മെ​ത്തു​ന്ന​തു കൂ​ടാ​തെ പേ​സ​ര്‍​മാ​രാ​യ ബ്യൂ ​വെ​ബ്സ്റ്റ​റെ​യും ഷോ​ണ്‍ ആ​ബ​ട്ടി​നെ​യും ടീ​മി​ല്‍ നി​ല​നി​ര്‍​ത്തി​യി​ട്ടു​ണ്ട്.

26ന് ​മെ​ല്‍​ബ​ണി​ലാ​ണ് നാ​ലാം ടെ​സ്റ്റ് തു​ട​ങ്ങു​ന്ന​ത്. ജ​നു​വ​രി അ​ഞ്ച് മു​ത​ല്‍ സി​ഡ്നി​യി​ലാ​ണ് പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന ടെ​സ്റ്റ്.

ഓ​സ്ട്രേ​ലി​യ​ന്‍ ടീം: ​പാ​റ്റ് ക​മ്മി​ൻ​സ് (ക്യാ​പ്റ്റ​ൻ), ട്രാ​വി​സ് ഹെ​ഡ്, സ്റ്റീ​വ് സ്മി​ത്ത്, ഷോ​ണ്‍ ആ​ബ​ട്ട്, സ്കോ​ട്ട് ബോ​ള​ണ്ട്, അ​ല​ക്സ് കാ​രി, ജോ​ഷ് ഇം​ഗ്ലി​സ്, ഉ​സ്മാ​ൻ ഖ​വാ​ജ, സാം ​കോ​ൺ​സ്റ്റാ​സ്, മാ​ര്‍​ന​സ് ല​ബു​ഷെ​യ്ന്‍, ന​ഥാ​ന്‍ ലി​യോ​ൺ, മി​ച്ച​ല്‍ മാ​ർ​ഷ്, ജേ ​റി​ച്ചാ​ർ​ഡ്സ​ൺ, മി​ച്ച​ല്‍ സ്റ്റാ​ർ​ക്ക്, ബ്യൂ ​വെ​ബ്സ്റ്റ​ർ.