മലയാറ്റൂരില്‍നിന്ന് മലമ്പാമ്പിനെ പിടികൂടി
Friday, December 20, 2024 9:42 AM IST
കൊച്ചി: മലയാറ്റൂര്‍ ചിമ്മിനിത്തോട്ടില്നിന്ന് മലമ്പാമ്പിനെ പിടികൂടി. വനംവകുപ്പ് റെസ്ക്യൂ ടീം അംഗം സിജുവാണ് പാമ്പിനെ പിടികൂടിയത്.
രാവിലെ ഇവിടെയെത്തിയ ആളുകളാണ് പാമ്പിനെ കണ്ടത്. ഇവര്‍ പഞ്ചായത്ത് അംഗത്തെ വിവരമറിയിക്കുകയായിരുന്നു.പത്തടിയോളം നീളമുള്ള പാമ്പിനെയാണ് പിടികൂടിയത്. പാമ്പിനെ വനത്തില്‍ തുറന്നുവിടുമെന്ന് അധികൃതര്‍ അറിയിച്ചു.