ഇ​ടു​ക്കി: വ​ണ്ടി​പ്പെ​രി​യാ​റി​ല്‍ ആ​റു​വ​യ​സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ​ഹൈ​ക്കോ​ട​തി വി​ധി​ക്ക് പി​ന്നാ​ലെ പ്ര​തി അ​ർ​ജു​ൻ സം​സ്ഥാ​നം വി​ട്ട​താ​യി സൂ​ച​ന. ഇ​യാ​ള്‍ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ക​ട​ന്ന​താ​യാ​ണ് വി​വ​രം. ഹൈ​ക്കോ​ട​തി​യെ നേ​രി​ട്ട് വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് അ​ഭി​ഭാ​ഷ​ക​ന്‍ ഉ​ള്‍​പ്പെ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ര്‍​ജു​ന്‍ ത​യാ​റാ​യി​ട്ടി​ല്ല.

പ്ര​തി വി​ചാ​ര​ണ​ക്കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി ബോ​ണ്ട് ന​ല്‍​കാ​ന്‍ ഹൈ​ക്കോ​ട​തി വ്യാ​ഴാ​ഴ്ച നി​ര്‍​ദേ​ശം ന​ല്കി​യി​രു​ന്നു. അ​ര്‍​ജു​ന്‍ വി​ദേ​ശ​ത്തേ​ക്കു ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഉ​പ​ഹ​ര്‍​ജി​യി​ലാ​ണു നി​ര്‍​ദേ​ശം.

പ​ത്തു ദി​വ​സ​ത്തി​ന​കം ബോ​ണ്ട് സ​മ​ര്‍​പ്പി​ക്കാ​നും ജ​സ്റ്റീ​സു​മാ​രാ​യ പി.​ബി. സു​രേ​ഷ് കു​മാ​ര്‍, ജോ​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. വി​ചാ​ര​ണ​ക്കോ​ട​തി​യി​ല്‍ 50,000 രൂ​പ​യു​ടെ സ്വ​ന്ത​വും സ​മാ​ന തു​ക​യ്ക്കു​ള്ള മ​റ്റ് ര​ണ്ടു പേ​രു​ടെ​യും ബോ​ണ്ടു​ക​ള്‍ കെ​ട്ടി​വ​യ്ക്ക​ണം. ബോ​ണ്ട് ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ ജാ​മ്യ​മി​ല്ലാ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ക്കാ​നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.