ഷെഫീഖ് വധശ്രമക്കേസ്: പിതാവിന്റെയും രണ്ടാനമ്മയുടേയും ശിക്ഷാവിധി ഇന്ന്
Friday, December 20, 2024 8:44 AM IST
തൊടുപുഴ: ഇടുക്കി കുമളിയില്‍ അഞ്ചു വയസുകാരന് ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. സംഭവം നടന്ന് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുറ്റകൃത്യത്തില്‍ വിധി പ്രസ്താവിക്കുന്നത്.
ഷെഫീക്കിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവരാണ് പ്രതികള്‍. ഇടുക്കി ഒന്നാം ക്ലാസ് അഡീഷണല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. ചൊവ്വാഴ്ച വിധി പറയാൻ നിശ്ചയിച്ചിരുന്നത് ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രതികൾ ഇരുവരും കോടതിയിൽ ഹാജരായിരുന്നു. പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്.
2013 ജൂലൈ 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അച്ഛൻ കുമളി ഒന്നാംമൈൽ പുത്തൻപുരയ്ക്കൽ ഷെരീഫും രണ്ടാനമ്മ അനീഷയും ചേർന്ന് കുട്ടിയെ ക്രൂരമർദനത്തിന് ഇരയാക്കുകയായിരുന്നു.
വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് കുട്ടി ജീവിതത്തിലേക്ക് തിരികെയെത്തിയത്. എന്നാല്‍ തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം ഷെഫീഖ് വർഷങ്ങളായി അൽ അസ്ഹർ മെഡിക്കൽ കോളജിന്റെ സംരക്ഷണയിലാണുള്ളത്. രാഗിണി എന്ന ആയയാണ് കുട്ടിയെ പരിചരിക്കുന്നത്.
2021ലാണ് കേസിൽ വിചാരണ തുടങ്ങിയത്. കഴിഞ്ഞ ഓഗസ്റ്റിൽ വിചാരണ പൂർത്തിയായിരുന്നു. ദൃക്സാക്ഷികളില്ലാത്ത കേസില്‍ മെഡിക്കല്‍ തെളിവുകളുടേയും സാഹചര്യ തെളിവുകളുടേയും സഹായത്തോടെയാണ് പൊലീസ് വാദം പൂര്‍ത്തിയാക്കിയത്.