കാറും മിനി ബസും കൂട്ടിയിടിച്ച് അപകടം; വീട്ടമ്മ മരിച്ചു
Friday, December 20, 2024 5:33 AM IST
ആലപ്പുഴ: കാറും മിനി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. ആലപ്പുഴ ചേർത്തലയിൽ റെയിൽ വേസ്റ്റേഷന് സമീപമാണ് സംഭവം.
കാർ യാത്രക്കാരിയായ കോടംതുരുത്ത് സ്വദേശി അംബികയാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാറും മിനി ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
സംഭവ സ്ഥലത്തുവെച്ചു തന്നെ അംബിക മരിച്ചു. അപകടത്തിൽ പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി.