തോട്ടപ്പുഴശേരിയിൽ നാല് പഞ്ചായത്ത് അംഗങ്ങൾക്കെതിരേ സിപിഎം നടപടി; പാർട്ടിയിൽ നിന്ന് സസ്പെൻഷൻ
Friday, December 20, 2024 1:15 AM IST
പത്തനംതിട്ട: നാല് പഞ്ചായത്ത് അംഗങ്ങൾക്കെതിരേ സിപിഎം നടപടി. പത്തനംതിട്ട തോട്ടപ്പുഴശേരിയിൽ ആണ് സംഭവം.
അംഗങ്ങളെ ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സിപിഎം സസ്പെൻഡ് ചെയ്തു. ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവും നടപടി നേരിട്ടവരിലുണ്ട്. പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസത്തിൽ വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിനാണ് നടപടി.
പഞ്ചായത്ത് പ്രസിഡന്റ് ബിനോയിയെ സിപിഎം അംഗങ്ങൾ അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. ഈ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കരുതെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നു.