ബം​ഗ​ളൂ​രു: കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ചു. കാ​ല​ടി സ്വ​ദേ​ശി കെ. ​ഏ​ലി​യാ​സ് (76) ആ​ണ് മ​രി​ച്ച​ത്.

ക​ര്‍​ണാ​ട​ക ചി​ക്ക​മം​ഗ​ളൂ​രു ന​ര​സിം​ഹ​രാ​ജ​പു​ര​യി​ല്‍ ആ​ണ് സം​ഭ​വം. മേ​യാ​ൻ വി​ട്ട പോ​ത്തി​നെ അ​ന്വേ​ഷി​ച്ച് ഏ​ലി​യാ​സ് കാ​ട്ടി​ൽ എ​ത്തി​യ​പ്പോ​ളാ​ണ് ആ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഏ​ലി​യാ​സി​നെ പി​ന്നി​ല്‍ നി​ന്നാ​ണ് കാ​ട്ടാ​ന ആ​ക്ര​മി​ച്ച​തെ​ന്ന് മ​ക​ന്‍ പ​റ​ഞ്ഞു. ആ​ന ച​വി​ട്ടി വീ​ഴ്ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.