അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം; പ്രതികൾ പിടിയിൽ
Friday, December 20, 2024 12:29 AM IST
കൊച്ചി: അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ. മട്ടാഞ്ചേരി സ്വദേശികളായ നബീൽ (35), മജീദ് സിറാജ് (34) എന്നിവരാണ് പിടിയിലായത്.
ആറു മാസം മുമ്പാണ് കേസിനാസ്പതമായ സംഭവം നടന്നത്. മട്ടാഞ്ചേരി സുജാത റോഡിലുള്ള അടച്ചിട്ടിരുന്ന വീട്ടിൽ കയറി ആണ് പ്രതികൾ മോഷണം നടത്തിയത്. എയർ കണ്ടീഷണറും ഫാനുകളും ബാത്ത്റൂം പൈപ്പ് ഫിറ്റിങ്സുകളും പ്രതികൾ മോഷ്ടിച്ചു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. പ്രതികളുടെ കുറ്റസമ്മത മൊഴിയിൽ നിന്നും തൊണ്ടിമുതലുകൾ പോലീസ് കണ്ടെടുത്തു.