കൊ​ച്ചി: അ​ട​ച്ചി​ട്ടി​രു​ന്ന വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ ന​ബീ​ൽ (35), മ​ജീ​ദ് സി​റാ​ജ് (34) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ആ​റു മാ​സം മു​മ്പാ​ണ് കേ​സി​നാ​സ്പ​ത​മാ​യ സം​ഭവം ന​ട​ന്ന​ത്. മ​ട്ടാ​ഞ്ചേ​രി സു​ജാ​ത റോ​ഡി​ലു​ള്ള അ​ട​ച്ചി​ട്ടി​രു​ന്ന വീ​ട്ടി​ൽ ക​യ​റി ആ​ണ് പ്ര​തി​ക​ൾ മോഷണം ന​ട​ത്തി​യ​ത്. എ​യ​ർ ക​ണ്ടീ​ഷ​ണ​റും ഫാ​നു​ക​ളും ബാ​ത്ത്റൂം പൈ​പ്പ് ഫി​റ്റി​ങ്സു​ക​ളും പ്ര​തി​ക​ൾ മോ​ഷ്ടി​ച്ചു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് വ​ഴി​ത്തി​രി​വാ​യ​ത്. പ്ര​തി​ക​ളു​ടെ കു​റ്റ​സ​മ്മ​ത മൊ​ഴി​യി​ൽ നി​ന്നും തൊ​ണ്ടി​മു​ത​ലു​ക​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.