കൊ​ച്ചി: ന​ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ബാ​ല​ച​ന്ദ്ര​മേ​നോ​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. കോ​ട​തി നി​ർ​ദ്ദേ​ശ പ്ര​കാ​ര​മാ​ണ് ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ​ത്.

2007ൽ ​പു​റ​ത്തി​റ​ങ്ങി​യ ദേ ​ഇ​ങ്ങോ​ട്ട് നോ​ക്കി​യേ എ​ന്ന സി​നി​മ​യു​ടെ സെ​റ്റി​ൽ വെ​ച്ച് ബാ​ല​ച​ന്ദ്ര മേ​നോ​ൻ ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി എ​ന്നാ​യി​രു​ന്നു ആ​ലു​വ സ്വ​ദേ​ശി​നി​യാ​യ ന​ടി​യു​ടെ പ​രാ​തി. 2007 ജ​നു​വ​രി​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ ഹോ​ട്ട​ൽ വ​ച്ച് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

തി​രു​വ​ന​ന്ത​പു​രം ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സാ​ണ് ബാ​ല​ച​ന്ദ്ര മേ​നോ​നെ​തി​രെ കേ​സെ​ടു​ത്ത​ത്. എ​ന്നാ​ൽ ന​ടി പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍ നി​ഷേ​ധി​ച്ചു.