കൊ​ച്ചി: ഹേ​മ ക​മ്മ​റ്റി റി​പ്പോ​ര്‍​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് 50 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. ഹേ​മ ക​മ്മ​റ്റി റി​പ്പോ​ര്‍​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി​ക​ള്‍ ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

നാ​ല് കേ​സു​ക​ളി​ല്‍ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചെ​ന്നും കോ​ട​തി​യെ അ​റി​യി​ച്ചു. ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം സ​ര്‍​ക്കാ​ര്‍ നി​യ​മി​ക്കു​ന്ന നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ സി​നി​മാ മേ​ഖ​ല​യി​ലെ ചൂ​ഷ​ണ​ങ്ങ​ള്‍​ക്കെ​തി​രാ​യ പ​രാ​തി​ക​ളും സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഡി​വി​ഷ​ന്‍ ബെ​ഞ്ച് നി​ര്‍​ദേ​ശി​ച്ചു.

നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ അ​ധി​കാ​ര പ​രി​ധി വ​ര്‍​ധി​പ്പി​ച്ച കോ​ട​തി സി​നി​മാ മേ​ഖ​ല​യി​ലെ ചൂ​ഷ​ണ​ങ്ങ​ള്‍​ക്കെ​തി​രാ​യ പ​രാ​തി​യും നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചു. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ള്‍ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റ​ണ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.