മും​ബൈ: വ​നി​ത​ക​ളു​ടെ മൂ​ന്നാം ടി20​യി​ല്‍ വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ന്‍ സ്‌​കോ​ര്‍. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ഇ​ന്ത്യ നി​ശ്ചി​ത ഓ​വ​റി​ല്‍ നാ​ലു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ല്‍ 217 റ​ണ്‍​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്.

സ്മൃ​തി മ​ന്ദാ​ന (47 പ​ന്തി​ല്‍ 77), റി​ച്ചാ ഘോ​ഷ് (54) എ​ന്നി​വ​രു​ടെ അ​ര്‍​ധ സെ​ഞ്ചു​റി​കാ​ണ് ടീ​മി​നെ കൂ​റ്റ​ന്‍ സ്‌​കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. 18 പ​ന്തി​ൽ അ​ര്‍​ധ സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കി​യ റി​ച്ചാ ഘോ​ഷ് വേ​ഗ​മേ​റി​യ ഫി​ഫ്റ്റി​ക്ക് ഉ​ട​മ​യാ​യി.

ജ​മീ​മ റോ​ഡ്രി​ഗ​സ് (39), രാ​ഘ്‌​വി ബി​ഷ്ട് (30) എ​ന്നി​വ​ര്‍ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.​ ആ​ദ്യ ഓ​വ​റി​ല്‍ ത​ന്നെ ഉ​മ ഛേത്രി​യു​ടെ (0) വി​ക്ക​റ്റ് ഇ​ന്ത്യ​ക്ക് ന​ഷ്ട​മാ​യി​രു​ന്നു. പി​ന്നീ​ട് സ്മൃ​തി - ജ​മീ​മ സ​ഖ്യം 98 റ​ണ്‍​സ് കൂ​ട്ടി​ചേ​ര്‍​ത്തു. 11-ാം ഓ​വ​റി​ലാ​ണ് കൂ​ട്ടു​കെ​ട്ട് പൊ​ളി​യു​ന്ന​ത്.

ജ​മീ​മ, അ​ഫി ഫ്‌​ളെ​ച്ച​റു​ടെ പ​ന്തി​ല്‍ വി​ക്ക​റ്റി​ന് മു​ന്നി​ല്‍ കു​ടു​ങ്ങി. തു​ട​ര്‍​ന്നെ​ത്തി​യ ബി​സ്റ്റ്, മ​ന്ദാ​ന​യ്‌​ക്കൊ​പ്പം മി​ക​ച്ച കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. ഇ​രു​വ​രും 44 റ​ണ്‍​സ് കൂ​ട്ടി​ചേ​ര്‍​ത്തു. എ​ന്നാ​ല്‍ സ്മൃ​തി​യെ ദി​യേ​ന്ദ്ര ഡോ​ട്ടി​ന്‍ (77) മ​ട​ക്കി. 47 പ​ന്തു​ക​ള്‍ നേ​രി​ട്ട ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ ഒ​രു സി​ക്‌​സും 13 ഫോ​റും നേ​ടി.

തു​ട​ര്‍​ന്നാ​യി​ന്നു റി​ച്ച​യു​ടെ വെ​ടി​ക്കെ​ട്ട്. ബി​സ്റ്റി​നൊ​പ്പം 80 റ​ണ്‍​സ് ചേ​ര്‍​ത്ത​തി​ന് ശേ​ഷ​മാ​ണ് റി​ച്ച മ​ട​ങ്ങു​ന്ന​ത്. 21 പ​ന്തു​ക​ള്‍ മാ​ത്രം നേ​രി​ട്ട താ​രം അ​ഞ്ച് സി​ക്‌​സും മൂ​ന്ന് ഫോ​റും നേ​ടി. അ​വ​സാ​ന ഓ​വ​റി​ലെ അ​ഞ്ചാം പ​ന്തി​ലാ​ണ് റി​ച്ച മ​ട​ങ്ങു​ന്ന​ത്.