വനിതാ ടി20; വിൻഡീസ് ബൗളിംഗ് തെരഞ്ഞെടുത്തു
Thursday, December 19, 2024 8:06 PM IST
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ വനിതകളുടെ മൂന്നാം ടി20 ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. രണ്ടാം മത്സരം കളിച്ച അതെ ടീമുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
മൂന്ന് മത്സരങ്ങളുട പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം വിജയിച്ചിരുന്നു. ആദ്യ മത്സരം ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ വിന്‍ഡീസ് നേടിയിരുന്നു.
ടീം ഇന്ത്യ: സ്മൃതി മന്ദാന, ഉമാ ചേത്രി, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, സജീവന് സജന, രാധാ യാദവ്, സൈമ താക്കൂര്‍, ടിറ്റാസ് സാധു, രേണുക താക്കൂര്‍ സിംഗ്.
ടീം വെസ്റ്റ് ഇന്‍ഡീസ്: ഹെയ്ലി മാത്യൂസ് (ക്യാപ്റ്റന്‍), ക്വിയാന ജോസഫ്, ഷെമൈന്‍ കാംബെല്ലെ (വിക്കറ്റ് കീപ്പര്‍), ഡിയാന്ദ്ര ഡോട്ടിന്, ചിനെല്ലെ ഹെന്റി, ഷാബിക ഗജ്നബി, അഫി ഫ്ലെച്ചര്‍, സൈദ ജെയിംസ്, മാന്‍ഡി മാംഗ്രു, കരിഷ്മ റാംഹരക്ക്, ഷാമിലിയ കോണല്‍.