മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയ സംഭവം; ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർക്ക് സസ്പെൻഷൻ
Thursday, December 19, 2024 6:37 PM IST
വയനാട്: ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയ സംഭവത്തിൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർക്ക് സസ്പെൻഷൻ. മാനന്തവാടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ നൗഷാദിനെ സസ്പെൻഡ് ചെയ്തു.
ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർക്ക് വീഴ്ച പറ്റിയെന്ന് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നു. മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയത് വകുപ്പിനും സർക്കാരിനും അവമതിപ്പുണ്ടാക്കി എന്നും റിപ്പോർട്ട് പറയുന്നു.
ട്രൈബൽ പ്രമോട്ടർ മഹേഷ് കുമാറിനെ നേരത്തെ പുറത്താക്കിയിരുന്നു. സംഭവത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.