അംബേദ്കറിനെ അപമാനിച്ച അമിത് ഷാ മാപ്പ് പറയണം; രാഹുൽ ഗാന്ധി
Thursday, December 19, 2024 5:27 PM IST
ന്യൂഡൽഹി: ലോക്സഭയിൽ നടന്ന പ്രതിഷേധത്തിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അംബേദ്കറിനെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാപ്പ് പറഞ്ഞ് സ്ഥാനം രാജിവയ്ക്കണം.
ബിജെപിയുടെയും ആർഎസ്എസിന്റെയും നിലപാട് അംബേദ്കർ വിരുദ്ധമാണ്. അദാനിയുമായി ബന്ധപ്പെട്ട ചർച്ച തടയാനാണ് സർക്കാർ ശ്രമിക്കുന്നത്. പാർലമെന്റിന്റെ ഉള്ളിലേക്ക് പോകാൻ ശ്രമിച്ച തങ്ങളെ തടിക്കഷ്ണങ്ങളുമായി ബിജെപി എംപിമാർ തടഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി അദാനിക്ക് രാജ്യം വില്‍ക്കുകയാണ്. വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപിയുടെ ശ്രമം. സമാധാനപരമായാണ് തങ്ങള്‍ പ്രതിഷേധിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കൊപ്പമാണ് രാഹുൽ വാർത്താ സമ്മേളനത്തിനെത്തിയത്. അംബേദ്കറിനും നെഹ്റുവിനും എതിരെ ബിജെപി നുണ പ്രചരിപ്പിക്കുകയാണെന്ന് ഖര്‍ഗെ പറഞ്ഞു.