ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ ര​ണ്ട് എം​പി​മാ​ർ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ നി​യ​മ ന​ട​പ​ടി​യു​മാ​യി ബി​ജെ​പി. ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ബി.​ആ​ർ.​അം​ബേ​ദ്ക​റെ അ​പ​മാ​നി​ച്ചെ​ന്ന് ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചി​രു​ന്നു.

പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി എം​പി​മാ​രെ കൈ​യേ​റ്റം ചെ​യ്തു​വെ​ന്നും വ​നി​താ എം​പി​യെ അ​പ​മാ​നി​ച്ചെ​ന്നു​മ​ട​ക്കം ചൂ​ണ്ടി​കാ​ട്ടി വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സ് ന​ൽ​കി​യ​തെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​ർ വ്യ​ക്ത​മാ​ക്കി.

സെ​ക്ഷ​ൻ 109, 115, 117, 121,125, 351 വ​കു​പ്പു​ക​ൾ പ്ര​കാ​രം രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ പാ​ർ​ല​മെ​ന്‍റ് സ്ട്രീ​റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ബി​ജെ​പി പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.