മന്ത്രിമാറ്റത്തിൽ പി.സി. ചാക്കോ അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്ന് ശശീന്ദ്രൻ
Thursday, December 19, 2024 4:54 PM IST
തിരുവനന്തപുരം: എൻസിപിയിലെ മന്ത്രിമാറ്റ ചർച്ചയിൽ സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോയെ രൂക്ഷമായി വിമർശിച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ. തോമസ് കെ. തോമസിനെ തനിക്കെതിരായ പരിചയാക്കാനുള്ള നീക്കമാണ് ചാക്കോ നടത്തുന്നതെന്നു ശശീന്ദ്രൻ ആരോപിച്ചു.
മന്ത്രിമാറ്റത്തിൽ ചാക്കോ അനാവശ്യ വിവാദമുണ്ടാക്കുകയാണ്. തന്നെ മാറ്റിയാൽ പാർട്ടിക്ക് മന്ത്രിയില്ലാതാവുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. മൂന്നു തവണയാണ് മുഖ്യമന്ത്രി ചാക്കോയെ വിയോജിപ്പ് അറിയിച്ചതെന്നും ശശീന്ദ്രൻ പറഞ്ഞു.
തോമസിൽ മുഖ്യമന്ത്രിയ്ക്ക് അതൃപ്തിയുണ്ടെന്നും അതിനാലാണ് കാബിനറ്റിലേക്ക് എടുക്കാൻ അദ്ദേഹം സമ്മതിക്കാത്തതെന്നും ശശീന്ദ്രൻ വെളിപ്പെടുത്തി.