വാനും കാറും കൂട്ടിയിടിച്ച് ഒരു മരണം; രണ്ടു പേർക്ക് ഗുരുതര പരിക്ക്
Thursday, December 19, 2024 4:45 PM IST
ആലപ്പുഴ: ചേർത്തലയിൽ വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചേർത്തല ഒറ്റപ്പനയ്ക്ക് സമീപമുണ്ടായ അപകടത്തിൽ കോടൻ തുരുത്ത് സ്വദേശി അംബികയാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന അനുരാഗ്, നിമ്മി എന്നിവരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രാപ്രദേശിൽ നിന്നെത്തിയ ടൂറിസ്റ്റ് വാനും കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടം നടന്ന ഉടനെ മൂവരെയും ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അംബികയുടെ ജീവൻ രക്ഷിക്കാനായില്ല. അംബികയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.