കൊല്ലത്ത് പിക്കപ്പ് വാന്‍ ഇടിച്ച് അപകടം; കാല്നടയാത്രക്കാരന് മരിച്ചു
Thursday, December 19, 2024 1:44 PM IST
കൊല്ലം: അഞ്ചല്‍ കുളത്തൂപ്പുഴയില്‍ പിക്കപ്പ് വാന്‍ ഇടിച്ച് പ്രഭാതസവാരിക്ക് ഇറങ്ങിയ ആള് മരിച്ചു. ഏരൂര്‍ സ്വദേശി ബാലചന്ദ്രന്(71) ആണ് മരിച്ചത്.
രാവിലെ ഏഴോടെയാണ് അപകടം. മീന്‍ കയറ്റിവന്ന പിക്കപ്പ് വാന്‍ ബാലചന്ദ്രനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥ കാരണമാണ് അപകടമുണ്ടായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. റോഡിന് പുറത്തേക്ക് നില്ക്കുന്ന വാല്‍വില്‍ തട്ടാതിരിക്കാന്‍ വാഹനങ്ങള്‍ വെട്ടിക്കുന്നത് പതിവാണ്. ഇങ്ങനെയാണ് അപകടം സംഭവിച്ചതെന്നും പ്രദേശവാസികള്‍ പറയുന്നു.