കോതമംഗലത്ത് ആറ് വയസുകാരി വീടിനുള്ളില്‍ മരിച്ച നിലയില്‍
Thursday, December 19, 2024 1:11 PM IST
കോതമംഗലം: നെല്ലിക്കുഴിയില്‍ യുപി സ്വദേശിനിയായ ആറ് വയസുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാന്റെ മകള്‍ മുസ്ഖാന് ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടിയെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.
മുസ്ഖാനും തങ്ങളുടെ കൈക്കുഞ്ഞും കൂടി മറ്റൊരു മുറിയിലാണ് കിടന്നതെന്നാണ് രക്ഷിതാക്കള്‍ പോലീസിനെ അറിയിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.