മലപ്പുറത്ത് ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Thursday, December 19, 2024 12:54 PM IST
മലപ്പുറം: ഒതുക്കുങ്ങലില്‍ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. തിരൂരങ്ങാടി സ്വദേശി മുബഷിര്‍(33) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ഒതുക്കുങ്ങലില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. നിയന്ത്രണം വിട്ട ഓട്ടോ താഴ്ചയിലേക്ക് മറിയുകയായിരുന്നു.