ഇടുക്കിയിൽ ശബരിമല തീർഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; ആറു പേര്‍ക്ക് പരിക്ക്
Thursday, December 19, 2024 12:22 PM IST
ഇടുക്കി: ശബരിമല തീർഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞ് ആറു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പത്തോടെയാണ് അപകടമുണ്ടായത്. ഇടുക്കി പെരുവന്താനത്തിന് സമീപമാണ് അപകടം.
തമിഴ്നാട് ചെങ്കൽപേട്ട് സ്വദേശികള്‍ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.ബ്രേക്ക് നഷ്ടപ്പെട്ട ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉടൻ തന്നെ മറ്റു വാഹനങ്ങളിലെത്തിയവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി.
പരിക്കേറ്റവരെ മുണ്ടക്കയത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.