അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാന്‍ മകന്റെ ശ്രമം; അസ്വാഭാവികത സംശയിച്ച് പോലീസ്
Thursday, December 19, 2024 11:11 AM IST
കൊച്ചി: വെണ്ണലയില്‍ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാന്‍ മകന്റെ ശ്രമം. വെണ്ണല സ്വദേശി അല്ലി(72) ആണ് മരിച്ചത്. ഇവരുടെ മകന് പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മരണത്തില്‍ അസ്വാഭാവിത സംശയിക്കുന്നതായും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റും.
ഇന്ന് പുലര്‍ച്ചെ വീടിന് മുറ്റത്ത് കുഴിയെടുത്ത് അമ്മയുടെ മൃതദേഹം പ്രദീപ് മറവ് ചെയ്യുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. ഇയാള്‍ മദ്യലഹരിയിലാണെന്ന് പോലീസ് അറിയിച്ചു.