ജമൈക്കയിൽ ഇന്ത്യക്കാരനെ വെടിവച്ച് കൊലപ്പെടുത്തി
Thursday, December 19, 2024 10:49 AM IST
കിംഗ്സ്റ്റൺ: ജമൈക്കയിൽ ഇന്ത്യക്കാരനെ കവര്‍ച്ചാ സംഘം വെടിവച്ച് കൊലപ്പെടുത്തി. തിരുനെൽവേലി സ്വദേശി വിഗ്നേഷ് ആണ് മരിച്ചത്. കവര്‍ച്ചാ സംഘത്തിന്റെ വെടിയേറ്റ് മറ്റ് രണ്ട് ഇന്ത്യക്കാർക്കും പരിക്കുണ്ട്.
വിഘ്നേഷ് ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റിൽ വച്ചാണ് സംഭവം. തോക്കുധാരികളായ കവര്‍ച്ചാ സംഘം സൂപ്പര്‍മാര്‍ക്കറ്റിലേക്ക് എത്തിയപ്പോള്‍ ഇവിടെയുണ്ടായിരുന്നവർ ഓടിമാറുകയായിരുന്നു.
വിഘ്നേഷ് ഉൾപ്പെടെയുള്ളവർക്ക് ഓടിമാറാനായില്ല. കീഴടങ്ങി നിലത്തിരുന്നെങ്കിലും കൈവശമുള്ള പണവും ഫോണും ഉള്‍പ്പെടെയുള്ളവ നൽകിയിട്ടും കവര്‍ച്ചാ സംഘം വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.