തൊ​ടു​പു​ഴ: ഇ​ടു​ക്കി ത​ങ്ക​മ​ണി​യി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം. തീ​പി​ടി​ത്ത​ത്തി​ൽ ക​ട പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. പു​ല​ർ​ച്ചെ 5.50ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് തീ​പി​ടി​ത്ത​ത്തി​ന്‍റെ വ്യാ​പ്തി കൂ​ട്ടി​യ​ത്. 12 ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളാ​ണ് ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്. തീ ​സ​മീ​പ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും പ​ട​ർ​ന്നു. അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

ത​ങ്ക​മ​ണി ക​ല്ലു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ജോ​യി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ല്ലു​വി​ള സ്റ്റോ​ഴ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.