ക്ഷേമ പെൻഷൻ തട്ടിപ്പ്; ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Thursday, December 19, 2024 10:21 AM IST
തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പിൽ മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. 1960ലെ കേരള സിവിൽ സർവീസ് റൂൾ തരംതിരിക്കലും നിയന്ത്രണ അപ്പീലും പ്രകാരമാണ് നടപടി. ഇവർ അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരിച്ചയയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്.
കാസർഗോഡ് മണ്ണ് സംരക്ഷണ ഓഫീസിലെ അസിസ്റ്റന്റ് ഗ്രേഡ് 2, സാജിത.കെ.എ, പത്തനംതിട്ട ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർ ജി. ഷീജാകുമാരി, വടകര ഓഫീസിലെ വർക്ക് സൂപ്രണ്ട് നസീദ് മുബാറക്ക് മൻസിൽ, മീനങ്ങാടി ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർ പി. ഭാർഗവി, മീനങ്ങലാടിയിലെ മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ പാർട്ട് ടൈം സ്വീപ്പർ കെ. ലീല, തിരുവനന്തപുരം സെൻട്രൽ സോയിൽ അനലറ്റിക്കൽ ലാബിലെ പാർട്ട് ടൈം സ്വീപ്പർ ജെ. രജനി എന്നിവർക്കെതിരെയാണ് നടപടി. മറ്റ് വകുപ്പിലെ ജീവനക്കാര്‍ക്കെതിരെയും സമാന നടപടിയുണ്ടാകും.
1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹിക സുരക്ഷാ പെന്ഷന് വാങ്ങുന്നെന്നായിരുന്നു ധനവകുപ്പിന്റെ കണ്ടെത്തല്‍. ഗസറ്റഡ് ഓഫീസര്‍മാര്‍ അടക്കമുള്ളവര്‍ ഇത്തരത്തില്‍ ക്ഷേമപെന്ഷന് വാങ്ങുന്നെന്നും മസ്റ്ററിംഗിന്റെ ഭാഗമായുള്ള പരിശോധനയില്‍ കണ്ടെത്തിയിരുന്നു.