മും​ബൈ: ഗേ​റ്റ്‌വേ ​ഓ​ഫ് ഇ​ന്ത്യ​യ്ക്ക് സ​മീ​പ​മു​ണ്ടാ​യ ബോ​ട്ട് ദു​ര​ന്ത​ത്തി​ല്‍ നാ​വി​ക​സേ​ന​യു​ടെ സ്പീ​ഡ് ബോ​ട്ട് ഓ​ടി​ച്ച​യാ​ള്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ബോ​ട്ടി​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ ശ്രാ​വ​ന്‍ ചൗ​ധ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി പോ​യ ഫെ​റി ബോ​ട്ട് നാ​വി​ക സേ​ന​യു​ടെ ബോ​ട്ടി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 13 പേ​രാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ഗേ​റ്റ്‌​വേ ഓ​ഫ് ഇ​ന്ത്യ​യി​ൽ നി​ന്ന് എ​ലി​ഫ​ന്‍റാ ഗു​ഹ സ​ന്ദ​ർ​ശി​ക്കാ​ൻ 110 പേ​രു​മാ​യി പോ​യ ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

മ​രി​ച്ച​വ​രി​ൽ ഒ​രാ​ൾ നാ​വി​ക സേ​ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നും 99 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യും തീ​ര​സം​ര​ക്ഷ​ണ സേ​ന അ​റി​യി​ച്ചു. ര​ക്ഷ​പെ​ട്ട​വ​രി​ല്‍ ചി​ല​ര്‍ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്നും മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്‌​ന​വി​സ് വ്യ​ക്ത​മാ​ക്കി.

യാ​ത്രാ ബോ​ട്ടി​ൽ നി​യ​ന്ത്ര​ണം വി​ട്ടു​വ​ന്ന നേ​വി സ്പീ​ഡ് ബോ​ട്ട് ഇ​ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബോ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ബോ​ട്ട് ആ​ടി​യു​ല​ഞ്ഞ​പ്പോ​ൾ യാ​ത്ര​ക്കാ​ർ കൂ​ട്ട​മാ​യി ക​ട​ലി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി​യ​താ​ണ് അ​പ​ക​ട​ത്തി​ന്‍റെ വ്യാ​പ്തി വ​ർ​ധി​പ്പി​ച്ച​ത്.