കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു
Thursday, December 19, 2024 9:01 AM IST
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു. സൈന്യവും ജമ്മു കാഷ്മീര്‍ പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.
രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കുല്‍ഗാം ജില്ലയിലെ കദ്ദര്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെ ആക്രമണമുണ്ടാവുകയായിരുന്നു.
ഇതോടെ സൈന്യം തിരിച്ചടിച്ചു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം.