കെഎസ്എഫ്ഇയുടെ കണ്ണിൽ ചോരയില്ലാത്ത നടപടി; വയനാട് ദുരന്ത ബാധിതർക്ക് പണം അടയ്ക്കാൻ നോട്ടീസ്
Thursday, December 19, 2024 7:50 AM IST
കൽപ്പറ്റ: വയനാട് ദുരന്ത ബാധിതർക്ക് പണം അടയ്ക്കാൻ നോട്ടീസ് അയച്ച് കെഎസ്എഫ്ഇ. മുടങ്ങിയ തവണകൾ അടിയന്തരമായി അടയ്ക്കാനാണ് നിർദേശം.
ചൂരൽ മലയിലെ രണ്ട് കുടുംബങ്ങൾക്കാണ് നോട്ടീസ് ലഭിച്ചത്. താൽക്കാലിക പുനരധിവാസ കേന്ദ്രത്തിൽ കഴിയുന്നവർക്കാണ് നോട്ടീസ് ലഭിച്ചത്.
കെഎസ്എഫ്ഇ മേപ്പാടി ബ്രാഞ്ച് ആണ് നോട്ടീസ് നൽകിയത്. ജീവിതം ഗതിമുട്ടിയ തങ്ങളോട് പണം ആവശ്യപ്പെടരുതെന്ന് ദുരിത ബാധിതർ പ്രതികരിച്ചു.
നേരത്തെ ദുരിത ബാധിതരിൽ നിന്നും ഇഎംഐ അടക്കം പിടിക്കരുതെന്ന് നിർദേശം നൽകിയിരുന്നു. ഇതിനിടെയാണ് കെഎസ്എഫ്ഇയുടെ ക്രൂരത.
അതിനിടെ കഴിഞ്ഞ ദിവസം വയനാട് ദുരന്തസഹായത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളും കണക്കുകളും നിരത്തി പരസ്പരം വാദം നടത്താതെ പ്രശ്നപരിഹാരത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമം നടത്തണമെന്നു ഹൈക്കോടതി നിർദേശിച്ചു.