ന്യൂ​ഡ​ൽ​ഹി: ജ​ഡ്ജി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശം സു​പ്രീംകോ​ട​തി ഫു​ൾ കോ​ർ​ട്ട് ച​ർ​ച്ച​ചെ​യ്തു. വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ ജ​സ്റ്റീ​സ് ശേ​ഖ​ർ കു​മാ​ർ യാ​ദ​വ് രേ​ഖാ​മൂ​ലം മാ​പ്പു പ​റ​യ​ണ​മെ​ന്ന് കൊ​ളീ​ജി​യം നി​ർ​ദേ​ശി​ച്ചു.

സം​ഭ​വം പൊ​തു വേ​ദി​യി​ൽ പി​ന്നീ​ട് വി​ശ​ദീ​ക​രി​ക്കു​മെ​ന്ന് ശേ​ഖ​ർ കു​മാ​ർ കൊ​ളീ​ജി​യ​ത്തെ അ​റി​യി​ച്ചു. വി​ഷ​യ​ത്തി​ൽ കു​റ​ച്ചു കാ​ത്തി​രു​ന്ന ശേ​ഷം അ​ന്തി​മ തീ​രു​മാ​ന​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സും വ്യ​ക്ത​മാ​ക്കി.

ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​രം ഇ​ന്ത്യ ഭ​രി​ക്ക​പ്പെ​ടു​മെ​ന്നാ​യി​രു​ന്നു വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്തി​ന്‍റെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് ജ​സ്റ്റീ​സ് യാ​ദ​വ് ന​ട​ത്തി​യ പ​രാ​മ​ർ​ശം. പ​രാ​മ​ർ​ശ​ത്തി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണു​യ​ർ​ന്ന​ത്.

അ​ദ്ദേ​ഹ​ത്തെ ഇം​പീ​ച്ച്മെ​ന്‍റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു 55 എം​പി​മാ​ർ ഒ​പ്പി​ട്ട പ്ര​മേ​യം രാ​ജ്യ​സ​ഭാ സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. കൂ​ടാ​തെ, ജ​സ്റ്റീ​സ് യാ​ദ​വി​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ലോ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അ​ട​ക്കം വി​വി​ധ സം​ഘ​ട​ന​ക​ൾ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​ന് ക​ത്ത​യ​യ്ക്കു​ക​യും ചെ​യ്തു.