തോട്ടത്തില്‍ കയറി കാപ്പി മോഷണം; യുവാക്കൾ പിടിയിൽ
Thursday, December 19, 2024 5:35 AM IST
കല്‍പ്പറ്റ: തോട്ടത്തില്‍ കടന്നുകയറി കാപ്പി മോഷ്ടിച്ച യുവാക്കൾ പിടിയിൽ. രാജീവ് (27), രാജന് (29), സുനില്‍ (27) എന്നിവരാണ് പിടിയിലായത്.
വയനാട് പനമരത്ത് ആണ് സംഭവം. മാതോത്ത് പൊയ്യില്‍ പത്മരാജന് എന്നയാളുടെ തോട്ടത്തിലാണ് പ്രതികൾ മോഷണം നടത്തിയത്.
മോഷ്ടിച്ച ഒരു കിന്റലോളം ഉണ്ടക്കാപ്പി പോലീസ് കണ്ടെടുത്തു. സബ് ഇന്‍സ്പെക്ടര്‍ ദാമോദരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.