മോ​സ്‌​കോ: കാ​ന്‍​സ​ര്‍ രോ​ഗ​ത്തി​നു​ള്ള പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ വി​ക​സി​പ്പി​ച്ച​താ​യി റ​ഷ്യ. രാ​ജ്യ​ത്തെ കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്കു സൗ​ജ​ന്യ​മാ​യി ഇ​വ വി​ത​ര​ണം ചെ​യ്യു​മെ​ന്നും റ​ഷ്യ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള റേ​ഡി​യോ​ള​ജി മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ച് സെ​ന്‍റ​ര്‍ ജ​ന​റ​ല്‍ ഡ​യ​റ​ക്‌​ട​ര്‍ ആ​ന്ദ്രേ കാ​പ്രി​ന്‍ പ​റ​ഞ്ഞു. നി​ര​വ​ധി ഗ​വേ​ഷ​ണ​കേ​ന്ദ്ര​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ര്‍​മി​ച്ച വാ​ക്‌​സി​ന്‍ അ​ടു​ത്ത​വ​ര്‍​ഷം ആ​ദ്യം പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി ന​ല്‍​കും.

സ്വ​ന്ത​മാ​യി വി​ക​സി​പ്പി​ച്ച കാ​ന്‍​സ​ര്‍ പ്ര​തി​രോ​ധ എം​ആ​ര്‍​എ​ന്‍​എ വാ​ക്സി​ൻ ഏ​തു​ത​രം കാ​ൻ​സ​റി​നു​ള്ള​താ​ണെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. വാ​ക്സി​ന്‍റെ പ​രീ​ക്ഷ​ണ​ഘ​ട്ടം വി​ജ​യ​മാ​യി​രു​ന്നെ​ന്ന് ഗ​മേ​ലി​യ നാ​ഷ​ണ​ല്‍ റി​സ​ര്‍​ച്ച് സെ​ന്‍റ​ര്‍ ഫോ​ര്‍ എ​പ്പി​ഡെ​മി​യോ​ള​ജി ആ​ന്‍​ഡ് മൈ​ക്രോ​ബ​യോ​ള​ജി​യു​ടെ ഡ​യ​റ​ക്‌​ട​ര്‍ അ​ല​ക്‌​സാ​ണ്ട​ര്‍ ഗി​ന്‍റ​സ്ബ​ര്‍​ഗ് പ​റ​ഞ്ഞു.

കാ​ന്‍​സ​ര്‍ മു​ഴ​ക​ളു​ടെ വ​ള​ര്‍​ച്ച, വീ​ണ്ടും അ​തു പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന പ്ര​വ​ണ​ത എ​ന്നി​വ ത​ട​യാ​ൻ വാ​ക്സി​നു ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. കാ​ൻ​സ​ർ പ്ര​തി​രോ​ധ​വാ​ക്സി​ൻ നി​ർ​മാ​ണ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണു രാ​ജ്യ​മെ​ന്ന് അ​ടു​ത്തി​ടെ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ പ​റ​ഞ്ഞി​രു​ന്നു.