രേഖകളില്ലാതെ ബസിൽ കടത്തിക്കൊണ്ടുവന്ന പണവുമായി യുവാവ് പിടിയിൽ
Thursday, December 19, 2024 1:15 AM IST
കാസർഗോഡ്: ബസിൽ കടത്തിക്കൊണ്ടുപോയ പണം പോലീസ് പിടികൂടി. മഞ്ചേശ്വരം കുമ്പഡാജെ പിലാങ്കട്ട സ്വദേശി പ്രശാന്ത് (27) ആണ് പിടിയിലായത്.
കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്താണ് സംഭവം. ഇയാളിൽ നിന്ന് 6.8 ലക്ഷം രൂപ പോലീസ് പിടികൂടി. സ്വകാര്യ ബസിലാണ് പ്രതി പണവുമായെത്തിയത്.
ബാഗിനകത്ത് 500 രൂപയുടെ കെട്ടുകളാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്. പ്രതി പ്രശാന്തിന് കൈയിലുണ്ടായിരുന്ന പണത്തിന്റെ രേഖകൾ ഹാജരാക്കാനായില്ല.