വയോധികയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ഫോൺ മോഷ്ടിച്ചു; പ്രതികൾ പിടിയിൽ
Thursday, December 19, 2024 12:56 AM IST
കോഴിക്കോട്: വയോധികയുടെ വീട്ടില്‍ കയറി മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ രണ്ട് പേര് പിടിയില്‍. കണ്ണൂര്‍ സ്വദേശി സയ്യിദ് സഫ്നാസ്, മോരിക്കര സ്വദേശി മുഹമ്മദ് റഫീഖ് എന്നിവരാണ് പിടിയിലായത്.
എടക്കാട് മാക്കഞ്ചേരി പറമ്പിലാണ് സംഭവം. സംഘം രാവിലെ വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നു. പിന്നീട് ഇവരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് ഫോൺ കവർന്നശേഷം കടന്നുകളയുകയായിരുന്നു.
സയ്യിദ് സഫ്നാസ് ഒന്നര വര്‍ഷം മുന്‍പ് ഈ വീട്ടില്‍ ജോലിക്ക് നിന്നിരുന്നു. മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ കണ്ണൂരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.