നാല് കോടിയുടെ പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ
Thursday, December 19, 2024 12:34 AM IST
തിരുവനന്തപുരം: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ. വഞ്ചിയൂർ സ്വദേശി ഷിജു ആണ് പിടിയിലായത്.
മിനറൽ വാട്ടർ കച്ചവടത്തിന്റെ മറവിലാണ് ഗോഡൗണ്‍ വാടകക്കെടുത്ത് നിരോധിത പുകയില ഉൽപ്പനങ്ങള്‍ സൂക്ഷിച്ചിരുന്നത്. അഴൂർ തെറ്റിച്ചിറയിലാണ് വിശാലമായ ഗോഡൗണ്‍.
നാല് കോടിയോളം രൂപ വിലവരുന്ന പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. ബംഗളൂരു കേന്ദ്രീകരിച്ചുള്ള മാഫിയ സംഘമാണ് ലഹരിവസ്തുക്കള്‍ കൊണ്ടുവരുന്നതിന് പിന്നിൽ എന്നാണ് സൂചന.