അജിത് കുമാറിന് കാക്കി ട്രൗസറും ദണ്ഡും കൊടുക്കണം: പി.വി.അൻവർ
Wednesday, December 18, 2024 11:49 PM IST
മലപ്പുറം: എഡിജിപി എം.ആര്.അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള മന്ത്രിസഭായോഗ തീരുമാനത്തെ കുറ്റപ്പെടുത്തി പി.വി.അന്‍വര്‍ എംഎല്‍എ. മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം ഞെട്ടിക്കുന്നതാണ്. ജനങ്ങളെ വെല്ലുവിളിക്കുന്നതാണ് അജിത് കുമാറിന് പ്രമോഷന് നല്‍കിക്കൊണ്ടുള്ള മന്ത്രിസഭാ യോഗത്തിലെ തീരുമാനം.
കേരളത്തില്‍ ഇത്രയും ക്രിമിനല്‍ സ്വഭാവമുള്ള ഒരു വ്യക്തി ഒരുകാലത്തും പോലീസിൽ ഇരുന്നിട്ടില്ല. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും പോലീസും പരിപൂര്‍ണമായും ആര്‍എസ്എസിന് കീഴ്പ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ തീരുമാനമെന്നും അന്‍വര്‍ പറഞ്ഞു. അജിത്കുമാര്‍ ഡിജിപിയുടെ കസേരയില്‍ വരുമ്പോള്‍ യൂണിഫോമിന് മാറ്റം വരുത്തണം.
നിലവിലെ ഡിജിപിയുടെ യൂണിഫോമിന് പകരം കാക്കി ട്രൗസറും ദണ്ഡും കൊടുത്ത് ആര്‍എസ്എസിന്റെ യൂണിഫോം നല്‍കണം. ഇക്കാര്യത്തില്‍ അടുത്ത മന്ത്രിസഭായോഗം തീരുമാനമെടുക്കണമെന്നും അന്‍വര്‍ പറഞ്ഞു.